കാഞ്ഞങ്ങാട്: പാർടി സമ്മേളനത്തിലെ ധൂർത്തിൽ മനംമടുത്ത് സി.പി.എം നേതാവ് സമ്മേളനം ബഹിഷ്കരിച്ചു. സി.പി.എം മുൻജില്ല കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായിരുന്ന എം. പൊക്ലനാണ് സമ്മേളന ഹാൾ കണ്ട് തിരികെപോയത്. പരമ്പരാഗതമായി സി.പി.എം സമ്മേളനങ്ങളുടെ ഭക്ഷണം പാർട്ടി പ്രവർത്തകർക്ക് ഉത്സവമാണ്. പാർട്ടി പ്രവർത്തകരുടെ കൂട്ടായ്മ ഊട്ടിയിറുപ്പിക്കുന്നതായിരുന്നു അത്. എന്നാൽ ഇത്തവണ പയ്യന്നൂർ കേന്ദ്രമായ ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പിനാണ് ഭക്ഷണ ചുമതല. സ്വാഗത പ്രസംഗത്തിൽ എല്ലാ പാർട്ടി പ്രവർത്തകരാണ് നടത്തിയത് എന്ന് അഭിമാന പൂർവം സംഘാടക സമിതി ചെയർമാൻ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല ഉണ്ടായതെന്ന് പ്രതിനിധികൾ പറയുന്നു. പ്രതിനിധികളെ സംഘാടകസമിതി തെറ്റിദ്ധരിപ്പിച്ചതായും അഭിപ്രായമുണ്ട്. ശീതികരിച്ച ഹാൾ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് എം. പൊക്ലൻ സ്ഥലം വിട്ടത്.
പകരക്കാരനെ നിയമിക്കുകയായിരുന്നു. സമ്മേളന ചർച്ചകൾചോരുകയാണെന്നും നേതാക്കൾക്ക് ബൂർഷ്വാമധ്യമ ബന്ധം ശക്തമാണ് എന്നും അണികൾപറയുന്നു. പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടിയെ ഉപദ്രവിച്ചവരെ നേതാക്കൾ സഹായിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് ദിനത്തിൽ കേന്ദ്ര കമ്മിറ്റി അംഗത്തിെൻറ പ്രസ്താവനയും മതന്യുനപക്ഷങ്ങൾക്ക് എതിരെ പോളിറ്റ് ബ്യൂറോ അംഗത്തിെൻറയും പ്രസ്താവന പാർട്ടിക്ക് വിനയായി. നേതാക്കൾ നാക്കുപിഴ ശ്രദ്ധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ ഐക്യ ദാർഡ്യറാലി നടത്തുന്നതിന് പൂരംനാൾ തെരഞ്ഞെടുത്തത് ശരിയായില്ല. ഒരു പ്രത്യേക വിഭാഗത്തിെൻറ ഉത്സവ നാൾ തെരഞ്ഞെടുത്തത് ചർച്ചയായി.
കാസർകോട് ജില്ലയോട് പാർട്ടിക്കും അവഗണനയാണ്. രണ്ട് സർക്കാറുകൾ ഉണ്ടായിട്ടും ജില്ലക്ക് പാർട്ടിയുടെ മന്ത്രിയെ തന്നിട്ടില്ല. ഈ സമ്മേളനത്തിൽ സർക്കാറിെൻറ പ്രതിനിധിയെ അയക്കാനും നേതൃത്വം തയാറായിട്ടില്ല. ലോക് സഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയും ജില്ല സെക്രട്ടറിയുമായ എം.വി. ബാലകൃഷ്ണെൻറ കനത്ത തോൽവിയെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. തോൽവിയെ ഈ രീതിയിൽ സമീപിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് മഞ്ചേശ്വരത്തുനിന്നുള്ള പ്രതിനിധി പറഞ്ഞു. മഞ്ചേശ്വരത്ത് പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ട്.
മഞ്ചേശ്വരത്ത് ഏരിയാ സെക്രട്ടറിയുടെ ചുമതല ജില്ല നേതാക്കൾക്ക് നൽകുന്നതിനെതിരെയും വിമർശം വന്നു. കെ.വി. കുഞ്ഞിരാമനായിരുന്നു ആദ്യം ചുമതല. പിന്നാലെ വി.വി. രമേശനാണ് ചുമതല. ഈ രീതിയിൽ എന്നാണ് മാറ്റം വരിക. മഞ്ചേശ്വരത്ത് പാർട്ടി വോട്ടുകൾ ചേരുന്നുണ്ട്. അത് പരിശോധനക്ക് വിധേയമാക്കണം. ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണ്ടവിളയാട്ടവും മാഫിയ പ്രവർത്തനവും ഉണ്ട്. എന്നാൽ 22 വില്ലേജുകൾക്ക് ഒരു പൊലിസ് സ്റ്റേഷനാണ് ഉള്ളത്. ഈ വ്യവസ്ഥക്ക് മാറ്റം വേണമെന്നതുൾപ്പെടെ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.