സി.വി. വർഗീസ് 

സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായി സി.വി. വർഗീസ് തുടരും

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായി സി.വി. വർഗീസ്‌ തുടരും. കെ ജി സത്യൻ - ഇടുക്കി, എം തങ്കദുരൈ - മൂന്നാർ, തിലോത്തമ സോമൻ, ലിസി ജോസ് - ഇടുക്കി എന്നിവരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങൾ. രണ്ടാം തവണയാണ് വർഗീസ് ജില്ല സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ല സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.

64-കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.

ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനിച്ചു. 18-ാം വയസ്സിൽ പാർടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ല കമ്മിറ്റിയംഗമായി. ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനാണ്‌.

ഇടുക്കി മെഡിക്കൽ കോളജ് എച്ച്.എം.സി അംഗവും ജൈവഗ്രാം ജില്ല സഹകരണസംഘം പ്രസിഡന്റുമാണ്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.

Tags:    
News Summary - CPM Idukki District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.