യുവമോർച്ചയുടെ കൊടിമരത്തിൽ കെട്ടിയ സി.പി.എം പതാക പൊലീസ് അഴിച്ചുമാറ്റുന്നു
Posted On
date_range Updated On
date_range തിരുവല്ലയിൽ യുവമോർച്ചയുടെ കൊടിമരത്തിൽ സി.പി.എം പതാക കെട്ടി
തിരുവല്ല: യുവമോർച്ചയുടെ കൊടിമരത്തിൽ സി.പി.എം പതാക കെട്ടി. തിരുവല്ല നെല്ലാട് ആണ് സംഭവം. പ്രതിഷേധമുയർന്നതോടെ പൊലീസ് എത്തി ഇരുവിഭാഗം പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൊടി അഴിച്ചുനീക്കി.
പിന്നീട് യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ശശി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്‍റ് സുസ്മിത ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊടിയുയർത്തി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയുടെ പ്രചാരണത്തിനായി രാത്രിയിൽ കൊടികെട്ടിയപ്പോൾ സംഭവിച്ച പിഴവാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.