Posted On
date_range Updated On
date_range ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയത് സി.പി.എം -മുല്ലപ്പള്ളി
വടകര: ശബരിമല വിഷയത്തിൽ നിരന്തരം നിലപാട് മാറ്റിയത് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുപോലെ നിലപാട് മാറ്റുന്ന പാർട്ടികൾ ഇന്ത്യയിലുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
തുല്യതക്ക് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നാണ് ആദ്യം സി.പി.എം പറഞ്ഞത്. പിന്നീട് നിലപാടിൽ മാറ്റം വരുത്തി. പട്ടിണിക്കാരുെട 50 കോടി രൂപയാണ് വനിതാ മതിലിനായി പിണറായി സർക്കാർ പൊടിച്ചത്.
ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളിയെ ഉപയോഗിച്ച് വിലപിക്കുന്നതാണ് ഇപ്പോൾ കാണുന്നതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.