തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണറദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്. അഭിഭാഷകൻ ജി. പ്രകാശാണ് സി.പി.എമ്മിനായി ഹരജി സമർപ്പിച്ചത്. എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് സി.പി.എം ഹര്‍ജിയിൽ വ്യക്തമാക്കിയത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സി.പി.എം ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് നേരത്തേ ഹസുപ്രീംകോടതിയെസമീപിച്ചിരുന്നു. വോട്ടർമാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആർ. പ്രവാസി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹരജിയിൽ പങ്കുവെച്ചു. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.
എസ്.ഐ.ആർ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായിരുന്നു മുസ്‌ലിം ലീഗ്.
സി.പി.ഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഹരജി സമർപ്പിക്കുമെന്നാണ് അറിയുന്നത്. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹരജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. ഹരജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.