ഭാര്യയുടെ വിവാദ പോസ്റ്റ് അവജ്ഞയോടെ തള്ളികളയണമെന്ന് സി.പി.എം എം.എൽ.എ

കൊ​ച്ചി: അ​ഭി​മ​ന്യു​വി​​​​ന്‍റെ കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്​ ആ​രെ​ന്ന്​ സി.​പി.​എം ​അ​ന്വേഷിക്കണമെന്ന ഭാര്യയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി സി.പി.എം എം.എൽ.എ ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്. ഭാര്യയ എ​ൻ.​പി. ജെ​സി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യങ്ങൾ അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളികളയേണ്ടതുമാണെന്ന് സി.പി.എം നോമിനിയായ ആം​ഗ്ലോ ഇ​ന്ത്യ​ൻ എം.​എ​ൽ.​എ വ്യക്തമാക്കി. 

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ഭാര്യയോട് ടെലിഫോണിൽ സംസാരിച്ച കാര്യങ്ങളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. അടിസ്ഥാന രഹിത ആരോപണങ്ങളാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. വർഗീയ വാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. അത്തരമൊരു പാർട്ടിയെയും അതിന്‍റെ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് ഒരു വിധത്തിലും സഹായകരമായ ഒരു വാക്കോ പ്രവർത്തിയോ പാർട്ടി പ്രവർത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലെന്ന് ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് വ്യക്തമാക്കി.

നമ്മുടെ നാടൊന്നാകെ അഭിമന്യൂവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദ പ്രസ്ഥാനമായ എസ്.ഡി.പി.ഐക്കെതിരെ അതിശക്തമായ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനായി എസ്.ഡി.പി.ഐ പലവിധ തന്ത്രങ്ങളും സ്വീകരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് സി.പി.എം സഹായമെന്ന വ്യാജ വാർത്ത പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ ഇതിനെ സാധൂകരിക്കും വിധം നടത്തിയ അഭിപ്രായം വാസ്തവവിരുദ്ധമാണെന്നും വിശദീകരണ കുറിപ്പിൽ ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് വ്യക്തമാക്കുന്നു. ഡി.​​വൈ.​എ​ഫ്.​െ​എ സം​സ്​​ഥാ​ന സ​മി​തി മു​ൻ അം​ഗമാണ് ജെ​സി.

അ​ഭി​മ​ന്യു​വി​​​​​​​​​​െൻറ കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്​ ആ​രെ​ന്ന്​ സി.​പി.​എം ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ത​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ ജോ​ൺ ഫെ​ർ​ണാ​ണ്ട​സി​​​​ന്‍റെ ഭാ​ര്യ എ​ൻ.​പി. ജെ​സിയുടെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റാണ് വി​വാ​ദ​ത്തി​ന് വഴിവെച്ചത്. ആ​ർ.​എ​സ്.​എ​സി​നെ​യും എ​സ്.​ഡി.​പി.​െ​എ​യെ​യും പ്രാ​ദേ​ശി​ക സി.​പി.​എം നേ​തൃ​ത്വം സ​ഹാ​യി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളു​ള്ള പോ​സ്​​റ്റ്​ പാ​ർ​ട്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കിയിരുന്നു. സു​ഹൃ​ത്താ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാണ് എം.​എ​ൽ.​എയുടെ ഭാ​ര്യ പ​ങ്കു​വെ​ച്ച​ത്. പോ​സ്​​റ്റ്​ ച​ർ​ച്ച​യാ​യ​തി​നെ​ തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ പി​ൻ​വ​ലി​പ്പി​ച്ചു.

ജോ​ൺ ഫെ​ർ​ണാ​ണ്ട​സി​​​​​​​​​​െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തെ​ന്ന്​ സ്​​കൂ​ൾ ജീ​വ​ന​ക്കാ​രി കൂ​ടി​യാ​യ ജെ​സി​യു​ടെ കു​റി​പ്പി​ൽ പ​റ​ഞ്ഞിരുന്നത്. പ​ശ്ചി​മ കൊ​ച്ചി​യി​ലെ വ​ർ​ഗീ​യ​ പ്രീ​ണ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​മാ​യ ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്​ എ​ന്തു​കൊ​ണ്ട്​ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു​ ഉ​ദ്യോ​ഗ​സ്​​ഥ​​​​ന്‍റെ ചോ​ദ്യം. കൊ​ച്ചി​യി​ലെ അ​മ​രാ​വ​തി ഗ​വ. യു.​പി. സ്​​കൂ​ളി​​​​ന്‍റെ സ്​​ഥ​ലം കൈ​യേ​റി ഗേ​റ്റും ബോ​ർ​ഡും വെ​ക്കാ​ൻ ഹി​ന്ദു വ​ർ​ഗീ​യ വാ​ദി​ക​ൾ​ക്ക്​ സി.​പി.​എം നേ​തൃ​ത്വം ഒ​ത്താ​ശ ചെ​യ്​​തു. കൗ​ൺ​സി​ല​ർ​മാ​ർ ഇ​തി​ന്​ മൗ​നാ​നു​വാ​ദം ന​ൽ​കി. ഒ​ത്താ​ശ ചെ​യ്​​ത​വ​രു​ടെ പോ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വീ​ണു. ഫോ​ർ​ട്ട്​​കൊ​ച്ചി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ മൗ​നം എ​ന്തൊ​ക്കെ​യോ ക​ളി​ക​ൾ ന​ട​ന്ന​തി​​​​ന്‍റെ ല​ക്ഷ​ണ​മാ​ണ്. 

എ​സ്.​ഡി.​പി.​െ​എ​യെ സ​ഹാ​യി​ക്കു​ന്ന​ത്​ മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ​ക്കാ​രാ​ണ്. എ​ല്ലാ പാ​ർ​ട്ടി​യി​ലും ഇ​വ​ർ നു​ഴ​ഞ്ഞു ​ക​യ​റി​യി​ട്ടു​ണ്ട്. അ​വ​രി​ൽ​ നി​ന്ന്​ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​ സ​ഹാ​യ​മ​ട​ക്കം ല​ഭി​ക്കു​ന്നു. പ​ക​ൽ സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സു​മാ​യി ന​ട​ക്കു​ന്ന ഇ​വ​ർ രാ​ത്രി​യി​ൽ ആ​ർ.​എ​സ്.​എ​സും എ​സ്.​ഡി.​പി.​െ​എ​യും ആ​കു​ന്നു. ഇ​വ​രാ​ണ്​ അ​ഭി​മ​ന്യു​വി​നെ കൊ​ന്ന​വ​ർ​ക്ക്​ എ​ല്ലാ സം​ര​ക്ഷ​ണ​വും ന​ൽ​കി​യ​ത്. തോ​പ്പും​പ​ടി​യി​ൽ വ​ന്നി​റ​ങ്ങി​യ കൊ​ല​യാ​ളി​ക​ൾ​ക്ക്​ ആ​രു​ടെ സം​ര​ക്ഷ​ണ​മാ​ണ്​ കി​ട്ടി​യ​തെ​ന്ന്​ പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ണം. 

ഇ​വ​രു​ടെ ഒാ​ശാ​രം പ​റ്റാ​ത്ത ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്​ ഇ​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജെ​സി​യു​ടെ പോ​സ്​​റ്റി​ലു​ണ്ട്. ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും സ്​​കൂ​ൾ ഗ്രൗ​ണ്ട്​ ​ഹി​ന്ദു വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​​ക്കേ​ണ്ട സ്​​ഥ​ല​മ​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ്​ ജെ​സി കു​റി​പ്പ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 

വിവാദമായ പോസ്റ്റ് പിൻവലിക്കുന്നതിന് വിശദീകരിച്ച് മറ്റൊരു കുറിപ്പും ജെ​സി പോസ്റ്റ് ചെയ്തിരുന്നു. ‘ഞാ​ൻ ഇ​ന്ന​ലെ ഫോ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി ഗ​വ. യു.​പി സ്കൂ​ളി​​​​​​​െൻറ ഗ്രൗ​ണ്ട് ഹി​ന്ദു തീ​വ്ര​വാ​ദി​സം​ഘം കൈ​യേ​റി​യ​തി​ന് എ​തി​രെ ഒ​രു പോ​സ്​​റ്റ്​ ഇ​ട്ടി​രു​ന്നു. കൊ​ച്ചി​യി​ലെ രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​െ​ല്ല​ന്ന എ​​​​​​​െൻറ ഉ​ദ്യോ​ഗ​സ്ഥ​ത​ല സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ ആ​വ​ലാ​തി​യാ​ണ് ഞാ​ൻ ഇ​ട്ട​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ൽ ശ​രി​യു​ണ്ടെ​ങ്കി​ൽ തെ​റ്റു​ക​ൾ തി​രു​ത്ത​പ്പെ​ട​ണം. 

അ​ഭി​മ​ന്യു​വി​നെ നി​ഷ്​​ഠു​രം കൊ​ല​പ്പെ​ടു​ത്തി​യ എ​സ്.​ഡി.​പി.​െ​എ സം​ഘ​ത്തി​ന് സി.​പി.​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ച്ച​വ​ർ ആ​രാ​ണെ​ന്ന് പാ​ർ​ട്ടി ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ സി.​പി.​എം ശ​ക്ത​മാ​ണ്. ആ ​ശ​ക്തി കൊ​ല​യാ​ളി സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഇ​ട​പെ​ട​ണം. എ​സ്.​ഡി.​പി.​െ​എ മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നു​ഴ​ഞ്ഞ് ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ  ഇ​ല്ലാ​യ്​​മ ചെ​യ്യേ​ണ്ട​ത് അ​ത​ത് രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. ഈ ​പോ​സ്​​റ്റി​നെ അ​ഭി​മ​ന്യു​വി​നെ കൊ​ന്ന​വ​രെ സം​ര​ക്ഷി​ച്ച​ത് സി.​പി.​എം എ​ന്ന്​ വ്യാ​ഖ്യാ​നി​ച്ച്​ മു​ത​ലെ​ടു​പ്പ് വേ​ണ്ട. എ​​​​​​​െൻറ എ​ഫ്.​ബി പോ​സ്​​റ്റ്​ സി.​പി.​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണാ​യു​ധ​മാ​യി എ​സ്.​ഡി.​പി.​െ​എ സം​ഘം ഉ​പ​യോ​ഗി​ക്കേ​ണ്ട. ആ ​പോ​സ്​​റ്റ്​ ഞാ​ൻ പി​ൻ​വ​ലി​ക്കു​ന്നു.’

Tags:    
News Summary - cpm anglo indian mla george fernandes explained his Wife jessy np Controversy FB Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.