മഹിള കോണ്‍ഗ്രസ്​ പ്രതിഷേധയോഗത്തി​െൻറ സമാപനം കെ.പി.സി.സി സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ ഉദ്​ഘാടനം

ചെയ്യുന്നു

സി.പി.എം പ്രവര്‍ത്തക യുവതി തൂങ്ങി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്​ ആവശ്യം

പാറശ്ശാല: സി.പി.എം പ്രവര്‍ത്തകയും ആശ വര്‍ക്കറുമായ യുവതി പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസുകാര്‍ പ്രതിഷേധറാലിയും ധർണയും നടത്തി.

അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറി​െൻറ ഭാര്യ ആശയെ (41) ആണ് കഴിഞ്ഞ മാസം 10ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന ആശ ഇതേ ദിവസം പാറശ്ശാല പാര്‍ട്ടി ഓഫിസില്‍ നടന്ന കമ്മറ്റിക്കു ശേഷം മടങ്ങി വീട്ടിലെത്തിയതിനുശേഷം അഴകിക്കോണത്ത് പാര്‍ട്ടി ഓഫിസിനുവേണ്ടി വാങ്ങിയിട്ടിരുന്ന കെട്ടിടത്തില്‍ രാത്രിയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ കുറിപ്പില്‍ സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും കണ്ടെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം.

ചെങ്കലില്‍ നിന്ന്​ ആരംഭിച്ച പ്രതിഷേധറാലി ഉദിയന്‍കുളങ്ങര ജങ്​ഷനില്‍ സമാപിച്ചു. സമാപനയോഗം കെ.പി.സി.സി സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ ഉദ്​ഘാടനം ചെയ്തു. രജിത്ത് റാവു, എം.ആര്‍. സൈമണ്‍, വട്ടവിള വിജയന്‍, റജി, ഉദിയന്‍കുളങ്ങര അജിത് കുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരും മര്യാപുരത്തു നടന്ന മഹിള കോണ്‍ഗ്രസി​െൻറ പ്രതിഷേധറാലിക്ക് ഉഷാകുമാരി, അജിതകുമാരി എന്നിവരും നേതൃത്വം നല്‍കി.

Tags:    
News Summary - CPM activist hanged to death Crime Branch probe demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.