വ്യാജ ഒസ്യത്ത്: ലോക്കല്‍ സെക്രട്ടറിയെ സി.പി.എം പുറത്താക്കി
ചാത്തമംഗലം: കൂടത്തായി കൂട്ടകൊല കേസിലെ പ്രതി ജോളിക്കുവേണ്ടി വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും സി.പി.എം കെട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ. മനോജിനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപേരിന് കളങ്കം ചാർത്തുംവിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
ജോളിയുടെ പേരിലേക്ക് സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജ ഒസ്യത്തില്‍ സാക്ഷികളായി ഒപ്പിട്ടത് മഹേഷ്, മാനോജ് എന്നിവരാണ്. മനോജിെൻറ അയൽവാസിയും സുഹൃത്തുമാണ് മഹേഷ്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ സി.പി.എമ്മിെൻറ പ്രമുഖ നേതാവാണ് മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.