Posted On
date_range Updated On
date_range എസ്.ഡി.പി.െഎ, ആർ.എസ്.എസ്: സഹകരണം പാടില്ലെന്ന് സി.പി.എം
തിരുവനന്തപുരം: എസ്.ഡി.പി.െഎക്കും ആർ.എസ്.എസിനും എതിരെ നിലപാട് കടുപ്പിച്ച് സി.പി.എം. ഇരുസംഘടനയുമായി പൊതുവിഷയങ്ങളിൽ പോലും സഹകരിക്കാൻ പാടില്ലെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. അത്തരം സന്ദർഭങ്ങളിൽ അവരെ അകറ്റി നിർത്തണം.
എസ്.ഡി.പി.െഎയും ആർ.എസ്.എസും പൊതുവിഷയങ്ങളിൽ പങ്കാളികളാവുകയോ അത്തരം സമിതികളിൽ അംഗങ്ങളാവുകയോ ചെയ്താൽ സി.പി.എം അംഗങ്ങൾ സഹകരിക്കരുതെന്നും കർശനമായി നിർദേശിച്ചു.
സി.പി.എം നേതൃത്വം നൽകിയ ആറന്മുള സമരത്തിൽ സംഘ്പരിവാർ പങ്കാളിത്തം ഉണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചിലയിടത്ത് എസ്.ഡി.പി.െഎ പിന്തുണ നൽകിയതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.