കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കെ​തി​രെ സി.​പി.​എം ക​ണ്ണൂ​ർ ഹെ​ഡ്പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ലെ റോ​ഡി​ൽ പ​ന്ത​ലി​ട്ട് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​രം (ചിത്രം: പി.​ സ​ന്ദീ​പ്)

വീണ്ടും റോഡ് കൈയേറി സി.പി.എം പ്രതിഷേധം, ഇത്തവണ കണ്ണൂരിൽ; ഉദ്ഘാടകൻ ഇ.പി. ജയരാജൻ

കണ്ണൂർ: വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ, കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്.

ഹെഡ് പോസ്റ്റ് ഓഫിസിനോട് ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടാണ് ഉപരോധ സമരം. റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. അതീവ തിരക്കുള്ള റോഡിൽ പന്തൽ കെട്ടിയിട്ടും അധികൃതർ ആരും തടയാൻ എത്തിയില്ലെന്നതാണ് ആശ്ചര്യകരം.


അർഹമായ വിഹിതം നൽകാതെ കേരളത്തോട് സാമ്പത്തിക ഉപരോധം തീർക്കുകയാണ് കേന്ദ്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഉപരോധം. ഇതിനു മുന്നോടിയായി ജില്ലയിൽ കാൽനടജാഥകൾ നടത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് ഉപരോധ സമരത്തിന്റെ ഉദ്ഘാടകൻ. നേരത്തേയും സമാന രീതിയിൽ പന്തൽ കെട്ടിയപ്പോൾ പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.

റോ​ഡി​ൽ പ​ന്ത​ൽ​കെ​ട്ടി ന​ട​ത്തി​യ സ​മ​ര​ത്തെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് സം​സാ​രി​ച്ച സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ന്യാ​യീ​ക​രി​ച്ചു. സ​മ​ര​ത്തി​നെ​തി​രെ പൊ​ലീ​സി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ച​താ​യും പൊ​ലീ​സി​നെ​ക്കൊ​ണ്ട് അ​ത് ചെ​യ്യി​പ്പി​ച്ച​ത് കോ​ട​തി​യാ​ണെ​ന്ന് ത​നി​ക്ക​റി​യാ​മെ​ന്നും ​അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ലി​ട്ട​താ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന സ​മ​രം ന​ട​ത്തു​മ്പോ​ൾ റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും.

ക​ണ്ണൂ​രി​ൽ യാ​ത്ര ചെ​യ്യാ​ൻ വേ​റെ​യും റോ​ഡു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് വേ​റെ​യി​ല്ല. സ​മ​രം ന​ട​ക്കു​മ്പോ​ൾ മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ക​യെ​ന്ന​ത് എ​ന്തോ വ​ലി​യ പൗ​രാ​വ​കാ​ശ ലം​ഘ​ന​മാ​യി ചി​ല​ർ വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണ്. ജു​ഡീ​ഷ്യ​റി​യു​ടെ​യും ആ ​വ്യാ​ഖ്യാ​ന​മാ​ണ് തെ​റ്റ്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഇ​നി ഇ​തി​ന്റെ പേ​രി​ൽ ജ​യി​ലി​ൽ പോ​കാ​ൻ ത​യാ​റാ​ണ്. പ​ണ്ട് ഇ​തേ സ്ഥ​ല​ത്ത് 25 ആ​ളു​ക​ളോ​ട് ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ചാ​ന​ലു​ക​ൾ വ​ലി​യ വാ​ർ​ത്ത​യാ​ക്കി എ​ന്നെ ജ​യി​ലി​ല​യ​ച്ച​ത്. ഈ ​ചൂ​ടു​കാ​ല​ത്ത് വീ​ണ്ടും ജ​യി​ലി​ൽ പോ​വാ​ൻ ത​യാ​റാ​​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - CPIM conference in Kannur by taking over the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.