പാറശ്ശാല: ഇഞ്ചിവിളയിൽ നടുത്തോട്ടത്ത് ദേശീയപാതയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ചുപേർക്ക് പരി ക്ക്. അർധ രാത്രിയോടെ പല മേഖലയിലായി പല വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടന്നു.
സംഭവത്തിൽ നെടുവാൻവിള സ്വദേശി രാജാറാം (24),ഇഞ്ചിവിള സ്വദേശി വിപിൻ (24), പാറശ്ശാല സ്വദേശി എബിനേഷ് (23), പാറശ്ശാല സ്വദേശി അനിൽകുമാർ (23) ഇടിച്ചക്കപ്ലാമൂട് സ്വദേശി അബു താഹിർ എന്നിവർക്കാണ് പരിക്കേറ്റത്. അബു താഹിറിനെ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പാറശ്ശാല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടു ദിവസം മുമ്പ് തമിഴ്നാട് അതിർത്തിയിൽ െവച്ച് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിെൻറ തുടർച്ചയായി ഞായറാഴ്ച രാവിലെ ഇഞ്ചിവിളയ്ക്ക് സമീപം ബി.ജെ.പി പ്രവർത്തകനായ പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് സി.പി.എം പ്രവർത്തകർ തടഞ്ഞുവെച്ച് മർദിച്ചു.
വൈകീട്ട് ബി.ജെ.പി പ്രവർത്തകർ നടുത്തോട്ടത്ത് ഇലക്ഷൻ പ്രവർത്തനങ്ങൾക്കായി എത്തിയപ്പോഴാണ് സി.പി.എം പ്രവർത്തകരുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കല്ലേറും തുടർന്ന് പരസ്പര ഏറ്റുമുട്ടലും ഉണ്ടായി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.