ജാതി അധിക്ഷേപം: മനോജ് ചരളേലിനെ സി.പി.ഐ  സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സി.പി.ഐ പത്തനംതിട്ട ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. മനോജ് ചരളേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്വകാര്യ സംഭാഷണങ്ങളില്‍പോലും ജാതി പറയരുതെന്ന കമ്യൂണിസ്റ്റ് മൂല്യത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ അറിയിച്ചു. മനോജ് ചരളേല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നിലപാടിനെതിരായതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.