സി.​പി.​െ​എ നി​ർ​വാ​ഹ​ക സ​മി​തി ഇ​ന്ന്​

തിരുവനന്തപുരം: നിലവിലെ ഭരണ, രാഷ്ട്രീയ സാഹചര്യങ്ങളും മലപ്പുറം ഉപതെരഞ്ഞെടുപ്പും വിലയിരുത്താൻ സി.പി.െഎ സംസ്ഥാന നിർവാഹക സമിതി  വ്യാഴാഴ്ച ചേരും. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബവും ഡി.ജി.പി ഒാഫിസിനു മുന്നിൽ നേരിട്ട പൊലീസ് അതിക്രമം, ഒപ്പമുണ്ടായിരുന്ന  പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്തത്, മഹിജയും കുടുംബവും നടത്തിയ നിരാഹാര സമരം, മുഖ്യമന്ത്രിയുടെ പിടിവാശിയിൽ സർക്കാറിനും എൽ.ഡി.എഫിനും പ്രതിച്ഛായ നഷ്ടപ്പെട്ടത്, സി.പി.െഎ നേതൃത്വത്തി​െൻറ ഇടപെടലിൽ ഒത്തുതീർപ്പായ സമരെത്ത കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്, മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിങ്, മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാൻ സി.പി.എം നേതാക്കൾ എതിരുനിൽക്കുന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തി​െൻറ പരിഗണനയിൽവരുമെന്നാണ് സൂചന.

 

Tags:    
News Summary - cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.