സർക്കാറിനെതിരെ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞു -ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ‍യുടെ മനസ് യു.ഡി.എഫിനൊപ്പമാണ്. സർക്കാറിനെ പിന്തുണച്ച് കഴിഞ്ഞ ആറു മാസമായി ഒരു പ്രസ്താവന പോലും സി.പി.ഐ നടത്തിയിട്ടില്ല. ഘടകകക്ഷി എം.എൽ.എമാർ സാങ്കേതികമായി മാത്രമേ സർക്കാറിനെ പിന്തുണക്കുന്നുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ ജനങ്ങളെയും പ്രതിപക്ഷത്തെയും സർക്കാർ വഞ്ചിച്ചു. ഈ വിഷയത്തിൽ സർക്കാറിനെ പിന്തുണക്കാനുള്ള ശക്തമായ നിലപാട് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സ്വീകരിച്ചിരുന്നു. സർക്കാർ പ്രതിപക്ഷത്തെ കളിപ്പിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം അധാർമികമാണ്. യു.ഡി.എഫ് വോട്ട് വാങ്ങി വിജയിച്ച രണ്ട് എം.എൽ.എമാരും മുന്നണി തീരുമാനത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കേണ്ടത്. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. ജനവിരുദ്ധ സർക്കാറിനെതിരെ എല്ലാവരും ഒന്നിക്കുമ്പോൾ ജോസ് വിഭാഗം വിട്ടുനിൽക്കുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.