സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയുംതെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ ജനറൽ സെക്രട്ടറി ഡി. രാജയോടൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു -പി.ബി. ബിജു

ഇസ്മായിൽ നിർദേശിച്ചു, പന്ന്യൻ പിന്താങ്ങി, കാനത്തിന് മൂന്നാമൂഴം; വിഭാഗീയതക്ക് വഴങ്ങാതെ സി.പി.ഐ

തിരുവനന്തപുരം: വിഭാഗീയതക്ക് വഴങ്ങാതെ, സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായ മൂന്നാം തവണയും കാനം രാജേന്ദ്രനെ ഐകകണ്ഠ്യേന സി.പി.ഐ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു. കെ.ഇ. ഇസ്മായിലാണ് സെക്രട്ടറിയായി കാനം രാജേന്ദ്രന്‍റെ പേര് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങി.

പ്രായപരിധി സംബന്ധിച്ച ദേശീയ കൗൺസിലിന്‍റെ മാർഗരേഖ കീഴ്ഘടകം മുതൽ ഉപരിഘടകം വരെ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് കാനത്തിന് വ്യക്തിപരമായ നേട്ടമായി. പാർട്ടിയിലെ അസംതൃപ്തരെ കൂടെക്കൂട്ടി കൊട്ടാരവിപ്ലവത്തിന് കോപ്പുകൂട്ടിയ മുതിർന്ന നേതാക്കളായ സി. ദിവാകരനും കെ.ഇ. ഇസ്മായിലും സംസ്ഥാന കൗൺസിലിൽ നിന്നുതന്നെ ഒടുവിൽ ഒഴിവായി. പുതുതായി 101 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

രണ്ട് ദിവസമായി രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകളിന്മേൽ നടന്ന പ്രതിനിധി ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിന് വലിയതോതിൽ അംഗീകാരം ലഭിക്കുകയും എതിർപക്ഷം രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതോടെ വിമതപക്ഷം പൂർണമായും കീഴടങ്ങി. ഉപരിഘടക പ്രായപരിധി 75 വയസ്സായി നിജപ്പെടുത്തിയതിനെതിരെ സമ്മേളനത്തിന് മുമ്പ് എതിർപ്പ് പരസ്യമാക്കിയ ഇസ്മായിലിനും ദിവാകരനും ഇളവിനായി നേരിയ സ്വരംപോലും ഉയർത്തിയതുമില്ല. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിലംഗങ്ങളായ കെ.ഇ. ഇസ്മായിൽ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ജനറൽ സെക്രട്ടറി ഡി. രാജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ ബിനോയ് വിശ്വം പങ്കെടുത്തില്ല. ഈ യോഗത്തിൽ കാനത്തിന്‍റെ പേര് നിർദേശിക്കാൻ ധാരണയായി. സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ പുതിയ സംസ്ഥാന സെക്രട്ടറിയുടെ പേര് ഇസ്മായിൽ നിർദേശിക്കുമെന്ന് രാജ പറഞ്ഞു.

'കേരളത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രതികരിക്കുന്ന സ്വഭാവത്തിലേക്ക് സി.പി.ഐയെ വളർത്താൻ തനിക്ക് കഴിഞ്ഞെ'ന്ന് സെക്രട്ടറിയായശേഷം കാനം രാജേന്ദ്രൻ പ്രതിനിധികളോട് പറഞ്ഞു.

സ്റ്റേറ്റ് സെന്‍ററിൽനിന്ന് കൗൺസിലിലേക്ക് 15 പേർ മാത്രം

തിരുവനന്തപുരം: നേരത്തേ സ്റ്റേറ്റ് സെന്‍ററിൽനിന്ന് 32 പേരുടെ പേര് സംസ്ഥാന കൗൺസിലിലേക്ക് നിർദേശിക്കുന്നതിന് പകരം 15 പേരായി ഇത്തവണ ചുരുക്കി. ഇസ്മായിലിന്‍റെ വിശ്വസ്തനും മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയുമായിരുന്ന സി.എൻ. ചന്ദ്രനെയും സെന്‍ററിൽനിന്ന് ഒഴിവാക്കി. കണ്ണൂർ ജില്ലയിൽനിന്നാണ് ഒടുവിൽ സംസ്ഥാന കൗൺസിലേക്ക് ചന്ദ്രനെ ഉൾപ്പെടുത്തിയത്.

സ്റ്റേറ്റ് കൗൺസിലംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ജില്ലകളുടെ യോഗത്തിൽ ഇസ്മായിലിന്‍റെ കോട്ടയായ എറണാകുളത്ത് മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇസ്മായിലിന്‍റെ വിശ്വസ്തരായ മുൻ ജില്ല സെക്രട്ടറി പി. രാജു, എം.എൻ. സുഗുണൻ, എം.ടി. നിക്സൺ, ടി.സി. സൻജിത് എന്നിവർ പരാജയപ്പെട്ടു. ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്ത് മത്സരിച്ച് തോറ്റ ഇ.എസ്. ബിജിമോൾ സംസ്ഥാന കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടില്ല. വാഴൂർ സോമൻ എം.എൽ.എ, എ.കെ. ചന്ദ്രൻ, എൻ. അനിരുദ്ധൻ, പി. തിലോത്തമൻ എന്നിവരാണ് ഒഴിവായ പ്രമുഖർ.

സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍

1 കാനം രാജേന്ദ്രന്‍ 2. കെ. പ്രകാശ്ബാബു 3. സത്യന്‍ മൊകേരി 4. ഇ. ചന്ദ്രശേഖരന്‍ 5. കെ. രാജന്‍6. പി. പ്രസാദ് 7. ജെ. ചിഞ്ചുറാണി 8. ജി.ആര്‍. അനില്‍ 9. രാജാജി മാത്യു തോമസ് 10. കെ.പി. രാജേന്ദ്രന്‍ 11. വി. ചാമുണ്ണി 12. പി. വസന്തം 13. പി.കെ. കൃഷ്ണന്‍ 14. എന്‍. അരുണ്‍ 15. ആര്‍. രമേഷ് 16. മാങ്കോട് രാധാകൃഷ്ണന്‍ 17. വി.പി. ഉണ്ണികൃഷ്ണന്‍ 18. എന്‍. രാജന്‍ 19. പള്ളിച്ചല്‍ വിജയന്‍ 20. അരുണ്‍ കെ.എസ് 21. മീനാങ്കല്‍ കുമാര്‍ 22. മനോജ് ബി. ഇടമന 23. പി.എസ്. ഷൗക്കത്ത് 24. രാഖി രവികുമാര്‍ 25. വിളപ്പില്‍ രാധാകൃഷ്ണന്‍ 26. മുല്ലക്കര രത്നാകരന്‍ 27. കെ.ആര്‍. ചന്ദ്രമോഹനന്‍ 28. പി.എസ്. സുപാല്‍ 29. ആര്‍. രാമചന്ദ്രന്‍ 30. ആര്‍. രാജേന്ദ്രന്‍ 31. ആര്‍. ലതാദേവി 32. കെ. രാജു 33. ചിറ്റയം ഗോപകുമാര്‍ 34. ആര്‍. വിജയകുമാര്‍ 35. എസ്. വേണുഗോപാല്‍ 36. ജി. ലാലു 37. സാം കെ. ദാനിയേല്‍ 38. ആര്‍.എസ്. അനില്‍ 39. എം.എസ്. താര 40. എ.പി. ജയന്‍ 41. മുണ്ടപ്പള്ളി തോമസ് 42. പി.ആര്‍. ഗോപിനാഥന്‍ 43. ടി.ജെ. ആഞ്ചലോസ് 44. പി.വി. സത്യനേശന്‍ 45. ജി. കൃഷ്ണപ്രസാദ് 46. ദീപ്തി അജയകുമാര്‍ 47. എസ്. സോളമന്‍ 48. കെ. ചന്ദ്രനുണ്ണിത്താന്‍ 49. ടി.ടി. ജിസ്‌മോന്‍ 50. ഡി. സുരേഷ് ബാബു 51. അഡ്വ. വി.ബി. ബിനു 52. സി.കെ. ശശിധരന്‍ 53. അഡ്വ. പി.കെ. സന്തോഷ് കുമാര്‍ 54. ഒ.പി.എ. സലാം 55 ലീനമ്മ ഉദയകുമാര്‍56. കെ. സലിംകുമാര്‍ 57. കെ.കെ. ശിവരാമന്‍ 58. ജയാ മധു 59. എം.വൈ. ഔസേപ്പ് 60. വി.കെ. ധനപാല്‍ 61. ജോസ് ഫിലിപ്പ് 62. കെ.എം. ദിനകരന്‍ 63. കെ.കെ. അഷ്‌റഫ് 64. കമലാ സദാനന്ദന്‍ 65. ബാബുപോള്‍ 66. ടി. രഘുവരന്‍ 67. പി.കെ. രാജേഷ് 68. ശാരദ മോഹനന്‍ 69. സി.എന്‍. ജയദേവന്‍70. കെ.കെ. വത്സരാജ് 71. ടി.ആര്‍. രമേശ്കുമാര്‍ 72. പി. ബാലചന്ദ്രന്‍ 73. വി.എസ്. സുനില്‍കുമാര്‍ 74. ഷീല വിജയകുമാര്‍ 75. കെ.ജി. ശിവാനന്ദന്‍ 76. കെ.പി. സന്ദീപ് 77. രാഗേഷ് കണിയാംപറമ്പില്‍ 78. കെ.പി. സുരേഷ് രാജ് 79. വിജയന്‍ കുനിശ്ശേരി 80. ജോസ് ബേബി81. സുമലത മോഹന്‍ദാസ് 82. ടി. സിദ്ധാർഥന്‍ 83. പി.പി. സുനീര്‍ 84. പി.കെ. കൃഷ്ണദാസ് 85. അജിത് കൊളാടി 86. ഇ. സെയ്തലവി 87. കെ. പ്രഭാകരന്‍ 88. ഷാജിറ മനാഫ് 89. ടി.വി. ബാലന്‍ 90. ഇ.കെ. വിജയന്‍ 91. എം. നാരായണന്‍ 92. കെ.കെ. ബാലന്‍ 93. ഇ.ജെ. ബാബു 94. വിജയന്‍ ചെറുകര 95. സി.എന്‍. ചന്ദ്രന്‍ 96. അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി 97. സി.പി. സന്തോഷ്‌കുമാര്‍ 98. സി.പി. ഷൈജന്‍ 99. സി.പി. ബാബു 100. അഡ്വ. ഗോവിന്ദന്‍ 101. ടി. കൃഷ്ണന്‍.

കാന്‍ഡിഡേറ്റ് മെംബര്‍മാര്‍

01. പി. കബീര്‍ 02. എ.എസ്. ആനന്ദ്കുമാര്‍ 03. ആര്‍. സജിലാല്‍ 04. ജി. ബാബു 05. ഹണി ബഞ്ചമിന്‍ 06. ഡി. സജി 07. ശുഭേഷ് സുധാകരന്‍ 08. ഷീന പറയങ്ങാട്ടില്‍ 09 ഒ.കെ. സെയ്തലവി 10. ടി.കെ. രാജന്‍ മാസ്റ്റര്‍

കൺട്രോൾ കമീഷൻ

1. സി.പി. മുരളി 2. എം.വി. വിദ്യാധരൻ 3. ആർ. സുശീലൻ . സോളമൻ വെട്ടുകാട് 5. അഡ്വ. മോഹൻദാസ് 6. എസ്. ശിവശങ്കരൻ നായർ 7. പി.കെ. മൂർത്തി8. ഇ.കെ. ശിവൻ 9. വി.എസ്. പ്രിൻസ്

Tags:    
News Summary - CPI State Secretary Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.