സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം എം.വി വിദ്യാധരൻ അന്തരിച്ചു

പത്തനംതിട്ട: സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം.വി വിദ്യാധരൻ (62) അന്തരിച്ചു. ഇന്ന് രാവിലെ 8.45ന് ചെങ്ങന്നൂർ കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിലവിൽ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്‍റുമാണ്.

എ.ഐ.വൈ.എഫിലൂടെ പൊതുരംഗത്ത് എത്തിയ വിദ്യാധരൻ 1978ൽ സി.പി.ഐയിൽ ചേർന്നു. സി.പി.ഐ വെച്ചൂച്ചിറ, നാറാണംമൂഴി ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി, ജില്ലാ അസി: സെക്രട്ടറി, സംസ്ഥാന കൗൺസിലംഗം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, റാന്നി താലൂക്ക് വികസന സമിതി അംഗം, ഹോസ്പിറ്റൽ വികസന സമിതി അംഗം, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി ബഹുജന സംഘടന ഭാരവാഹിയാണ്.

പി.എൻ സുശീലയാണ് ഭാര്യ. മക്കൾ: അഭിലാഷ് കുമാർ എ.വി, അജേഷ് കുമാർ എ.വി. മരുമക്കൾ: അഞ്ചു അഭിലാഷ്, അർച്ചന അജേഷ് കുമാർ. സംസ്കാരം പിന്നീട്.

Tags:    
News Summary - CPI State Control Commission member MV Vidyadharan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.