Posted On
date_range Updated On
date_range തോളിലിരുന്ന് ചെവി തിന്നുന്നു എന്ന് ആക്ഷേപിക്കുന്നവർ നാളെ താലോലിക്കും -കാനം
പാലക്കാട്: തോളിലിരുന്ന് ചെവി തിന്നുന്നു എന്ന് ആക്ഷേപിക്കുന്നവർ നാളെ തോളിലിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു പാർട്ടിയിൽ തന്നെ രണ്ടഭിപ്രായമുള്ളപ്പോൾ രണ്ട് പാർട്ടികൾക്ക് ഒരേ അഭിപ്രായമുണ്ടാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
സി.പി.എമ്മിനും സി.പി.ഐക്കും ഒരേ അഭിപ്രായം വേണമെന്ന് ശഠിക്കരുത്. സി.പി.ഐ വളരുന്ന പാർട്ടിയാണ്. അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മാറി മാറി വന്ന സർക്കാരുകൾ വേണ്ട തരത്തിൽ പ്രവർത്തിചിട്ടില്ല എന്ന് വിമർശനം ഉണ്ട്. പറമ്പിക്കുളം ആളിയാർ വിഷയത്തിൽ അർഹമായ ജലം കേരളത്തിന് കിട്ടിയിറയുണ്ടോ അന്ന് സർക്കാർ പരിശോധിക്കണമെന്നും കാനം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.