ഇടതുപക്ഷം വോട്ട് അടിത്തറ നിലനിർത്തിയെന്ന് സി.പി.ഐ; സർക്കാറിന്‍റെ പോരായ്മകൾ പരിശോധിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ വിശദീകരണവുമായി എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ. പുതുപ്പള്ളിയിൽ വൈകാരികത യു.ഡി.എഫിന് തുണയായെന്ന് സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു പ്രതികരിച്ചു.

ഇടതുപക്ഷം വോട്ട് അടിത്തറ നിലനിർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്‍റെ പോരായ്മകൾ, തിരുത്തലുകൾ, ശൈലി എന്നിവ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചെന്നും ഘടകകക്ഷികൾ മികച്ച പ്രവർത്തനം നടത്തിയെന്നും വി.ബി ബിനു വ്യക്തമാക്കി.

Tags:    
News Summary - CPI claims that the Left has maintained its base vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.