വ​നി​താ ​മ​തി​ലിന്‍റെ ലക്ഷ്യം യുവതീ പ്രവേശനമാണെങ്കിൽ പിന്മാറും -സി.പി സുഗതൻ

തിരുവനന്തപുരം: സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ ​മ​തി​ൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി.പി സുഗതൻ. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി ഒന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ സംഘാടക സമിതി ജോയിന്‍റ് കൺവീനറാണ് സുഗതൻ. എന്നാൽ, ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ളെ ത​ട​യുകയും സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്യുന്ന സുഗതനെ കൺവീനറാക്കിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കൂടാതെ ഒ​ക്​​ടോ​ബ​റി​ൽ ചി​ത്തി​ര​ ആ​ട്ട​വി​ശേ​ഷ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ബ​രി​മ​ല​യി​ൽ അ​ര​ങ്ങേ​റി​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ സു​ഗ​ത​ൻ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച പു​റ​ത്തു​ വന്നിരുന്നു. യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രെ സു​ഗ​ത​ൻ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട്​ നി​വേ​ദ​നം ന​ൽ​കു​ന്ന ചി​ത്രം ഇ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തിട്ടുണ്ട്.

ഇ​തി​നി​ടെ, യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പ​രി​ഹ​സി​ച്ച്​ സി.​പി. സു​ഗ​ത​ൻ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റും ഇ​ട്ടി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ രം​ഗ​ത്തു​ വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - cp sugathan hindu parliament vanitha mathil -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.