കൊച്ചി: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്ത ിലെ യഥാർഥ വസ്തുത കണ്ടെത്താൻ സ്ഥലം സന്ദർശിക്കാൻ അനുമതി നൽകണമെന്ന ഹരജിയിൽ െ ഹെകോടതി സർക്കാറിെൻറ വിശദീകരണം തേടി.
ജലീലിെൻറ മരണത്തിൽ ദുരൂഹത നിലനിൽ ക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ടെന്നും എന്നാൽ, സ്ഥലം സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒ.പി.ഡി.ആർ സംഘടന അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി. കുമാരൻകുട്ടി, എം.വി. കരുണാകരൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. മാർച്ച് ആറിനാണ് വൈത്തിരിയിലെ റിസോർട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ജലീൽ വെടിയേറ്റു മരിച്ചത്.
എന്നാൽ, ജലീലിനെ മറ്റെവിടെ നിന്നോ പിടികൂടി റിസോർട്ടിലെത്തിച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്നും റിസോർട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുമാണ് സഹോദരങ്ങളുടെ ആരോപണം. ഏറ്റുമുട്ടൽ നടന്ന റിസോർട്ട് സന്ദർശിക്കുന്നതും പ്രദേശവാസികളായ ആദിവാസികളോടു വിവരങ്ങൾ ചോദിച്ചറിയുന്നതും പൊലീസ് തടയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിലത് മറക്കാനുള്ളത് കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും ഇൗ സാഹചര്യത്തിൽ സംഭവസ്ഥലം സന്ദർശിക്കാനും മറ്റും അനുമതിക്ക് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.