പ്രതിപക്ഷ യാത്രക്കെതിരെയുള്ള കോവിഡ് പ്രചാരണം വിലപ്പോവില്ല -ചെന്നിത്തല

കണ്ണൂർ: പ്രതിപക്ഷ യാത്രക്കെതിരെ മാത്രമുള്ള കോവിഡ് പ്രചാരണം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റെ യാത്ര ഇതുപോലെ തന്നെ മുന്നോട്ടു പോകും. എൽ.ഡി.എഫ് എല്ലാ പരിപാടികളും നടത്തുന്നുണ്ട്. കോവിഡ് ഉയരാൻ കാരണം സംസ്ഥാന സർക്കാറിന്‍റെ പിടിപ്പുകേടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫിന്‍റെ ഐശ്വര്യ കേരളയാത്രയിലും മന്ത്രിമാർ നടത്തുന്ന പരാതി പരിഹാര അദാലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കാസർകോട് നിന്ന് ആരംഭിച്ച രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് വലിയ ജനപങ്കാളിത്തമാണ് റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Covid's campaign against opposition march worthless says Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.