കോവിഡ്​19 വ്യാജ പ്രചരണം: കൽപ്പറ്റ സ്വദേശി അറസ്​റ്റിൽ

കൽപ്പറ്റ: കോവിഡ്​19 രോധബാധ സംബന്ധിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ യുവാവ്​ അറസ്​റ്റിൽ. പ ൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കൽ വീട്ടിൽ ഫഹദിനെയാണ്​​ (25) കൽപ്പറ്റ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ​ നാലാം മൈൽ സ്വദേശിക്ക്​ കോവിഡ്​19 സ്ഥിരീകരിച്ചുവെന്ന​്​ പ്രചരിപ്പിച്ചതിനാണ്​ അറസ്​റ്റ്​​.

ഇയാൾ അഡ്​മിൻ ആയ വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പിലൂടെയാണ്​ വ്യാജ വാർത്ത പ്രചരിപ്പിച്ചത്​. അറസ്​റ്റിലായ ഫഹദിനെ പിന്നീട്​ ജാമ്യത്തിൽ വിട്ടു. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്​റ്റുണ്ടാകുമെന്ന്​ പൊലീസ്​ അറിയിച്ചു.

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്​ടിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന്​ ജില്ലാ പൊലീസ്​ മേധാവി അറിയിച്ചു.

Tags:    
News Summary - Covid19: Man arrested for spreading fake news - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.