Posted On
date_range Updated On
date_range കോവിഡ്19: അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ച കണ്ണൂർ സ്വദേശികൾക്കെതിരെ കേസ്
കണ്ണൂര്‍: കൊറോണാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾക്കെതിരെ അപകീർത്തികരമായ വാർത്ത സാമൂഹിക മാധ്യ മങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശികളായ ശുഹൈബ്, അബ്ദുള്‍ ഖാദര്‍ എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
“മാടായി വികസന സമിതി” എന്ന വാട്ട്്സ്ആപ്പ് ഗ്രൂപ്പിലൂടെ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടർന്ന് ഗ്രൂപ്പിെൻറ അഡ്മിൻമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.