കോവിഡ് ബാധിച്ച് കേരളത്തിനുപുറത്ത് നാലുമലയാളികൾ മരിച്ചു. യു.എസിൽ രണ്ടു പേരും ദുബൈയിലും മുംബൈയിലും ഒരാൾ വീതവുമാണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ ് ആലനിൽക്കുന്നതിൽ കുഴിക്കൽ തോമസ് ഡേവിഡ് (ബിജു - 47) ആണ് ന്യൂയോർക്കിൽ മരിച്ചത്. ചൊവ്വാ ഴ്ച പുലർച്ച 2.30 നായിരുന്നു മരണം.
ന്യൂയോർക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അ തോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. പനിയെത്തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ആരോഗ്യനില വഷളായി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളും സഹോദരങ്ങളും 35 വർഷമായി യു.എസിലാണ്. ഭാര്യ: സൈജു. മക്കൾ: നിയ, മേഘ, ഏലീസ.
കാക്കനാട് ജയരാജ് അപ്പാര്‍ട്മെൻറില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിെൻറ ഭാര്യ കുഞ്ഞമ്മയാണ് (85) അേമരിക്കയിലെ ന്യൂജഴ്സിയില്‍ മരിച്ചത്. ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ജോലിക്കാരനായിരുന്ന സാമുവല്‍ മരിച്ചശേഷമാണ് കുഞ്ഞമ്മ മകള്‍ ലൂസിക്കൊപ്പം ന്യൂജഴ്സിയില്‍ സ്ഥിര താമസമാക്കിയത്.
തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീദ് (69) ദുബൈയിലാണ് മരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന പരീദിന് ഏതാനും ദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് അധികൃതർ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ഖബറടക്കം ദുബൈയിൽ നടക്കുമെന്നറിയുന്നു. നേരത്തെ കയ്പമംഗലം പുത്തൻപള്ളിയിൽ മുഅദ്ദിൻ ആയിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ്, അബ്ദുൽ ഫത്താഹ്, സൈഫുദ്ദീൻ, സാജിദ്.
മഹാരാഷ്ട്ര അന്ധേരി സാക്കിനാക്കയിൽ താമസിക്കുന്ന തലശ്ശേരി കതിരൂർ ദേവൻവില്ലയിൽ അശോകൻ മരോളി (63) യാണ് ചൊവ്വാഴ്ച മരിച്ചത്. തൊണ്ടവേദനയെ തുടർന്ന് ഘാട്കൂപ്പറിലെ രാജെവാഡി ആശുപത്രിയിലായിരുന്നു. രാധാലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദീപു, ജിംസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.