Posted On
date_range Updated On
date_range കോട്ടക്കലിൽ കൂട്ടവാഹനാപകടം: ഏഴുപേർക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം
കോട്ടക്കൽ: കോട്ടക്കലിനടുത്ത പുത്തൂരിൽ വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.