കോവിഡ് ബാധിച്ച് അമേരിക്കയില്‍ നാലു മലയാളികൾ കൂടി മരിച്ചതോടെ വിദേശത്ത് മരിച് ച മലയാളികളുടെ എണ്ണം 23 ആയി. ന്യൂയോർക്കിൽ രണ്ടുപേരും ഫിലെഡൽഫിയയിലും ടെക്സസിലും ഒരാ ൾ വീതവുമാണ് മരിച്ചത്.
തൊടുപുഴ നെടിയശാല പുത്തന്‍വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറ ിയാമ്മ (80) ആണ് ന്യൂയോർക്കിൽ മരിച്ചത്. നഴ്സായിരുന്ന മറിയാമ്മ 40 വര്‍ഷമായി അമേരിക്ക യിലാണ്. കുടുംബസമേതം ന്യൂയോർക്കിൽ താമസിക്കുന്ന ഇവർ ജനുവരിയില്‍ നാട്ടിലെത്തി മട ങ്ങിയതായിരുന്നു. മറിയാമ്മയുടെ 12 സഹോദരങ്ങളും അമേരിക്കയിലാണ്. മക്കള്‍: വിനി, വിജു, ജിജു. മരുമക്കള്‍: ഫോമ, ഷിജി, സബ്ലിയ. സംസ്കാരം പിന്നീട്.
തൃശൂർ പറവട്ടാനി സ്വദേശിയായ ടെന്നിസൺ പയ്യൂരാണ് (82) ന്യൂയോർക്കിൽ മരിച്ച മറ്റൊരു മലയാളി. അര നൂറ്റാണ്ടോളമായി ഭാര്യ കാതറിനുമൊത്ത് ന്യൂയോർക്കിലാണ് താമസം. മക്കളില്ല. നവംബറിലാണ് നാട്ടിൽ വന്നത്. പറവട്ടാനിയിലെ വീട് വിറ്റ് ഫെബ്രുവരി 18നാണ് തിരിച്ചുപോയത്. ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ.
പത്തനംതിട്ട കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ഫിലെഡൽഫിയയിലാണ് മരിച്ചത്. ന്യൂയോർക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേഷനില്‍ (സബ്േവ) ട്രാഫിക് കൺട്രോളറായിരുന്നു. 30 വർഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ഫിലെഡൽഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്ച്ചിെൻറ സ്ഥാപകരിലൊരാളും ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. പിതാവ്: ജോസഫ് (റിട്ട. എയര്‍ഫോഴ്സ്), മാതാവ്: മറിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). ഭാര്യ: വാര്യാപുരം ആലുനില്ക്കുന്നതില് കുടുംബാംഗം റേച്ചല്‍ ജോസ്. മക്കള്‍: ബെനി, ജൈനി. മരുമക്കൾ: കോറിൻ, പർസ. സഹോദരങ്ങൾ: തമ്പി (ഫിലെഡൽഫിയ), ലവ്ലി (തിരുവനന്തപുരം).
അമേരിക്കയിലെ ടെക്സസിൽ മലയാളി മെഡിക്കൽ വിദ്യാർഥി കഴിഞ്ഞ ദിവസം മരിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാൻഡർ സാബു എൻ. ജോണിെൻറ മകൻ പോൾ (21) ആണ് മരിച്ചത്. ഹോസ്റ്റലിൽനിന്നാണ് വൈറസ് പകർന്നതെന്നാണ് സംശയം. മരണശേഷമാണ് കോവിഡ് ബാധ തിരിച്ചറിഞ്ഞത്. പിതാവ് നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ.ബി.എമ്മിൽ ജോലിയിലാണ്. മാതാവ് കടുവത്തിങ്കൽ കുടുംബാംഗം ജെസി. സഹോദരൻ ഡേവിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.