തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾക്ക് നാലാംദിനമായപ്പോൾ മിക്കയിടങ്ങളിലും ഫലംകണ്ടുതുടങ്ങി. എന്നാൽ തീര, ഗ്രാമ പ്രദേശങ്ങളിൽ പലയിടങ്ങളിലും ഇപ്പോഴും ആളുകൾ കൂടുതൽ ജാഗ്രത പുലർത്തുന്നില്ലെന്നാണ് സൂചനകൾ. മത്സ്യലേലനടപടികളിൽ ഉൾപ്പെടെ നിരവധി പേർ പെങ്കടുത്ത കാഴ്ചയാണ് വിവിധ ഭാഗങ്ങളിൽ കാണാനായത്. ഇതേ അവസ്ഥയാണ് ഗ്രാമപ്രദേശങ്ങളിലും. എന്നാൽ നഗരത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
സമ്പൂർണ അടച്ചുപൂട്ടൽ ലംഘനം നടത്തിയതിന് സംസ്ഥാനത്ത് വെള്ളിയാഴ്ച 1381 കേസുകൾ രജിസ്റ്റർ ചെയ്തു. 1383പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ നാലുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നഗരങ്ങളിലും അനാവശ്യമായി പുറത്തിറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. വെള്ളിയാഴ്ച ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊലീസിെൻറ പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങൾ വന്നെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും അവരുടെ സുരക്ഷ സംബന്ധിച്ചുമുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹോം നഴ്സുമാരെയും അവശ്യവിഭാഗങ്ങളായി ഉൾപ്പെടുത്തി സഞ്ചാരാനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.