തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം ലഭ ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റേഷൻ കട വഴിയാകും വിതരണം. ആധ ാർ നമ്പർ പരിശോധിച്ച് മറ്റ് റേഷൻ കാർഡുകളിൽ എവിടെയും ഉൾപ്പെടാത്തവരെയാണ് പരി ഗണിക്കുക.
●എല്ലാ ജില്ലയിലും 60ന് മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയാറാക്കി അവർ ക്ക് അസുഖം വരാതിരിക്കാനും വിഷമമുണ്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ നൽകും.
●ക്ഷേമ പെൻഷൻ വിതരണം സഹകരണസ്ഥാപനങ്ങൾ ആരംഭിച്ചു
●കോവിഡ് പ്രതിരോധരംഗെത്ത ആരോഗ്യപ്രവർത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി നടപടി. ഗതാഗതവകുപ്പ് ചില നടപടികളും കൈക്കൊള്ളും
●മാർച്ച് 31ന് രജിസ്േട്രഷൻ കാലാവധി അവസാനിക്കുന്ന ബി.എസ് 4 വാഹന രജിസ്േട്രഷൻ തീയതി നീട്ടാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു
●പുതിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ ഏർപ്പെടുത്തിയ നികുതി വർധന ആ തീയതിക്കുമുമ്പ് താൽക്കാലിക രജിസ്േട്രഷൻ സമ്പാദിച്ച വാഹനങ്ങൾക്ക് ബാധകമാവില്ല
അപേക്ഷ നൽകുന്നതിൽ താമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും.
●ജി-ഫോറം സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി
●ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കും.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിവിധ ജില്ലകളിലെ ഫോൺ നമ്പറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.