തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടകള്‍ അടക്കാന്‍ പോകുന്നു, സാധനങ്ങള്‍ കിട്ടില്ല തുടങ ്ങിയ അനാവശ്യ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരമൊരു സാഹചര്യമേ സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യജീവിതം നല്ല നിലയില്‍ തുടരുമെന്ന് ഉറപ്പുവരുത്തുമെന്നാണ് നമ്മള്‍ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു പരിഭ്രാന്തിയും ഇക്കാര്യത്തിൽ വേണ്ടതില്ല. സാധനങ്ങളെല്ലാം എല്ലായിടങ്ങളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം തിങ്കളാഴ്ച വിളിക്കും.
സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന രീതി ശക്തിപ്പെടുത്തും. കടകള്‍ അത്തരമൊരു സമ്പ്രദായം നടപ്പാക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.