Posted On
date_range Updated On
date_range വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കോവിഡ്
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് ഉണ്ടായിരുന്നു. ഇയാള്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടാതെ ടൂറിസം ഡയറക്ട്‌റേറ്റില്‍ ഉള്ളവര്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപനം രൂക്ഷമാണ്. പൊലീസ്, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിലും വ്യാപനം നടന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.