Posted On
date_range Updated On
date_range ടി. പത്മനാഭന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യന്നൂർ: കോവിഡിനെ തുടർന്ന് കഥാകൃത്ത് ടി. പത്മനാഭനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമല്ലെന്ന് പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. 91 വയസ്സുള്ള അദ്ദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും പനിയും ജലദോഷവും പ്രതിസന്ധിയായുണ്ട്.
പ്രമേഹത്തിനും രക്തസമ്മർദത്തിനും നേരത്തെതന്നെ ചികിത്സയിലുമാണ്. രക്തത്തിൽ ഓക്സിജെൻറ അളവ് 94 ശതമാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.