കോവിഡ്: നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കലക്ടർ മുങ്ങി; പൊങ്ങിയത് കാൺപൂരിൽ

കൊല്ലം: വിദേശയാത്ര നടത്തി തിരിച്ചെത്തി വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ സബ് കലക്ടർ ആരോഗ്യവകുപ്പി​​െൻറ ചട്ടം ലംഘി ച്ച് മുങ്ങി. കൊല്ലം സബ് കലക്ടർ അനുപം മിശ്രയാണ് ക്വാറൈൻറൻ ലംഘിച്ച് മുങ്ങിയത്. കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴ ിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ്​ അവധിയിലായിരുന്ന സബ് കലക്ടർ വിദേശയാത്ര നടത്തിയത്​. ഇത് മനസ്സിലാക്കിയ കലക്ടർ ബി. അബ്്ദുൽനാസർ അദ്ദേഹത്തോടും ഗൺമാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.


നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വിവരങ്ങൾ തിരക്കവെ ആരോഗ്യപ്രവർത്തകരാണ് സബ് കലക്ടർ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കലക്ടർ പറഞ്ഞു. എന്നാൽ ഇദ്ദേഹത്തി​​െൻറ ടവർ ലൊക്കേഷൻ കാൺപൂരിലാണ്. പോകുന്ന വിവരവും മറ്റും മേലുദ്യോഗസ്ഥനായ തന്നെ അറിയിച്ചിട്ടില്ലെന്നത് ഗൗരവമായി കാണുമെന്ന് കലക്ടർ അറിയിച്ചു.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഗൺമാനും ഡ്രൈവറും ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. കൊല്ലത്ത് നിലവിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കർമസമിതികൾ നിരീക്ഷണത്തിൽ കഴിയുന്നവരേയും മറ്റും എന്നും ബന്ധപ്പെടുന്നുണ്ട്.

Tags:    
News Summary - covid sub collector-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.