തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മിഷണർ ആരോഗ്യ വകുപ്പിന് കൈമാറി. നേരത്തേ ട്രിപ്പ്ൾ ലോക് ഡൗണിനിടെ ജില്ലയിൽ പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.

കരകുളം സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായതിനാൽ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നായിരുന്നു ഇത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവർ നിരീക്ഷണത്തിൽ പോവണം. ഇതേതുടർന്ന് പരീക്ഷ കേന്ദ്രത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ആശങ്കയിലാണ്. തിരുവനന്തപുരത്ത് ഇതുവരെ റിപോർട്ട് ചെയ്ത 2000ത്തോളം കേസുകളിൽ ഭൂരിഭാഗവും സമ്പർകത്തിലൂടെയാണ് എന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കേസുകൾ റിപോർട്ട് ചെയ്യുന്നത്. 

പട്ടത്തെ പരീക്ഷ സെന്‍ററിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് വിദ്യാർഥികളും മാതാപിതാക്കളും കൂട്ടം കൂടിയത്. വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കാതെ കൂടി നിൽക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    
News Summary - covid-students-keam-trivandrum-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.