Image: Deccan Herald

ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​കാ​തെ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ്

മ​ഞ്ചേ​രി: ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​തെ വീ​ടു​വി​ട്ടി​റി​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ഇ​രു​നൂ​റോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സം മഞ്ചേരി ന​ഗ​ര​സ​ഭ​യി​ലെ 41ാം വാ​ർ​ഡാ​യ പു​ളി​യ​ൻെ​താ​ടി​യി​ലെ 24കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 

ജൂ​ൺ 17നാ​ണ് ഇ​യാ​ൾ ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി. ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​വാ​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഒ​ടു​വി​ൽ യു​വാ​വി​​െൻറ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ജൂ​ലൈ എ​ട്ടി​ന് സ്ര​വം പ​രി​ശോ​ധി​ച്ചു. 

ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​നി​ട​യി​ൽ ഇ​യാ​ൾ തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ലെ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ബ​ന്ധു​വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രോ​ട്​ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മ​െൻറ് സോ​ണാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.  

Tags:    
News Summary - COVID SPREADS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.