തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അലംഭാവം ഉണ്ടായതോടെ കണ്ടെയ്ന്‍മെൻറ് സോണുകളുടെ പൂര്‍ണചുമതല പൊലീസിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി സംസ്ഥാനതല നോഡൽ ഓഫിസറായി എറണാകുളം സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയെ നിശ്ചയിച്ചു.
കണ്ടെയ്ന്‍മെൻറ് സോൺ നിശ്ചയിക്കുന്നതിലും മാറ്റംവരുത്തി. വാര്‍ഡ് തലത്തിൽ ഇനിമുതൽ സോൺ ഉണ്ടാകില്ല. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള് താമസിക്കുന്ന സ്ഥലം സോണാകും.
പോസിറ്റിവ് ആയ ആളിെൻറ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തിയാൽ സ്ഥലം അടയാളപ്പെടുത്തും. അതാകും സോൺ. വാർഡിെൻറ ഒരു പ്രദേശത്താണ് ഈ ആളുകൾ എങ്കിൽ അതാകും സോൺ. പ്രദേശത്തെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകള്ക്ക് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കും വരെ സോൺ തുടരും.
ഇവ ഉറപ്പുവരുത്താൻ ജില്ലകളിലെ ഇന്‍സിഡെൻറ് കമാൻഡര്‍മാരില്‍ ഒരാളായി ജില്ല പൊലീസ് മേധാവിയെക്കൂടി ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ കലക്ടറും ജില്ല പൊലീസ് മേധാവിയും ഡി.എം.ഒയും ദിവസവും യോഗം ചേരും.
സമ്പര്‍ക്കപ്പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് തയാറാക്കുന്നത്. ഇനിമുതൽ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകള് കണ്ടെത്താനും ആശുപത്രിയിലേക്കോ ക്വാറൻറീന് സെൻററിലേക്കോ മാറ്റാനും പൊലീസ് ഇടപെടും. സമ്പർക്കപ്പട്ടിക പൊലീസ് കണ്ടെത്തണം. ഓരോ സ്റ്റേഷനിലും ഇതിന് എസ്.ഐയുടെ നേതൃത്വത്തില്‍ ടീമിനെ നിയോഗിക്കും. 24 മണിക്കൂറിനകം പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകള് കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കണ്ടെയ്ന്‍മെൻറ് സോണുകളിൽ പുറത്തേക്കോ അകത്തേക്കോ പോകാന്‍ അനുവാദമുണ്ടാകില്ല. അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. കടകളിലൂടെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കില്‍ പൊലീസോ വളൻറിയര്‍മാരോ എത്തിക്കും. ക്വാറൻറീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകും. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.