Posted On
date_range Updated On
date_range അഞ്ചലിൽ കോവിഡ് ബാധിച്ച് യുവതി മരിച്ചു
കൊല്ലം: അഞ്ചലിൽ കോവിഡ് ബാധിച്ചു യുവതി മരിച്ചു. അഞ്ചൽ കോളജ് ജംങ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്‍റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്കു പോയപ്പോൾ സമ്പർക്കത്തിൽ കൂടി അശ്വതിക്ക് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.
അശ്വതിയുടെ അമ്മ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.