കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

മലപ്പുറം: വിദേശത്തു നിന്ന്​ എത്തി കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്​കൻ മരിച്ചു. മലപ്പുറം നന്നമുക്ക്​ സ്വദേശി അബൂബക്കർ(55) ആണ്​​ മരിച്ചത്​. 

ഇദ്ദേഹം 12 ദിവസം മുമ്പ്​ യു.എ.ഇയിൽ  നിന്നും വന്നതായിരുന്നു. രണ്ടാഴ്​ച്ചയോളം വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്​. ഇദ്ദേഹത്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്​ ബന്ധുക്കൾ പറയുന്നത്​. 

രാവിലെ ഭക്ഷണം നൽകാൻ വിളിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സ്രവം പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇന്ന്​ ഫലം പുറത്തു വന്നതിനു ശേഷം മാത്ര​മേ ഇദ്ദേഹത്തിന്​ കോവിഡ്​ ബാധിച്ചിട്ടുണ്ടോയെന്ന്​ വ്യക്​തമാവൂ. 


 

Tags:    
News Summary - Covid observer died in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.