കൊല്ലം: തിങ്കളാഴ്ച കോവിഡ് ഭേദമായ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ (73) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കോവിഡ് ഭേദമായിട്ടും ഇദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നില്ല.
ഇന്നത്തെ പരിശോധന ഫലത്തിലും ഇദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവ് ആയിരുന്നു. രാത്രി ഒമ്പതോടെയായിരുന്നു മരണം. ഹൃദായാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏപ്രിൽ 29നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിച്ചത്. തമിഴ്നാട്ടിൽ പോയി മടങ്ങിയെത്തി കോവിഡ് സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കത്തിലൂടടെയാണ് പദ്മനാഭന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.
കൊല്ലത്ത് തിങ്കളാഴ്ച ഒമ്പതു പേർക്കാണ് കോവിഡ് ഭേദമായത്. ഇതിൽ എട്ടുപേരും ആശുപത്രി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.