അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളംവെച്ചു; യുവാക്കൾ കസ്റ്റഡിയിൽ

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വെച്ച് യുവാക്കൾ. ഇതേതുടർന്ന് പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു.

ബാറിലെത്തിയ യുവാക്കൾ ബഹളംവെക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേതുടർന്ന് ബാർ ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. യുവാക്കളെയും ഇവർ എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുന്ദംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കുന്നംകുളം കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടിൽ മോഹന​​​െൻറ മകൻ സനോജിനെ (35) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതിനെ തുടർന്ന് മദ്യം ലഭിക്കാതെ വന്നതാണ് സനോജി​​​െൻറ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - covid lockdown youth in custody at bar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.