ഓഫിസിലെത്തിയ എൻജിനിയർക്ക്​ കോവിഡ്​; സജി ചെറിയാൻ എം.എൽ.എ നിരീക്ഷണത്തിൽ

ചെങ്ങന്നൂർ: ഓഫിസിലെത്തിയ എൻജിനിയർക്ക് ശ്രവ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന് സജി ചെറിയാൻ എം.എൽ.എയുടെ ഓഫിസ്​ അടച്ചു.

എം.എൽ.എ കൊഴുവല്ലൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ പോയി. അഞ്ച്​ ജീവനക്കാരും നിരിക്ഷണത്തിൽ പ്രവേശിച്ചു. ഓഫിസ് പ്രവർത്തനം വാട്ട്സ്ആപ്പ് ടെലിഫോൺ വഴി നടത്തും.

ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വാപ്കോസ് കമ്പനിയുടെ എൻജിനീയറായ എറണാകുളം സ്വദേശി കഴിഞ്ഞ എട്ടിന്​ ചെങ്ങന്നൂർ നഗരത്തിലുള്ള ഓഫീസിലെത്തിയിരുന്നു. ഇവിടെ വന്നു പോയതിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.