നാദാപുരം: വിദേശത്തുനിന്ന് എത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയം മത്സ്യമാർക്കറ്റിലെ തൊഴിലാളിക്കും കോവിഡ് ബാധിച്ചതായി വ്യാജ പ്രചാരണം. കുടുംബങ്ങൾ വളയം പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ 22ന് അബൂദബിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കുടുംബം എട്ടു ദിവസമായി അധികൃതരുടെ നിർദേശത്തെ തുടർന്ന് ചെറുമോത്തെ വീട്ടിൽ കഴിയുകയാണ്.
കുട്ടിക്ക് കോവിഡ് ബാധിച്ചെന്ന പ്രചാരണത്തിൽ സമീപവാസി പശുവിൻപാൽ നൽകുന്നത് നിർത്തുകയുണ്ടായി. ഇവർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ നാട്ടുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു.
തൂണേരി സ്വദേശി മത്സ്യവ്യാപാരിയുമായി സമ്പർക്കം പുലർത്തിയതിന് വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന വളയത്തെ മത്സ്യത്തൊഴിലാളിക്ക് കോവിഡ് ബാധിച്ചതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഇയാളുടെ മകൾ വളയം പൊലീസിൽ പരാതി നൽകി. ക്വാറൻറീനിൽ കഴിയുന്ന പിതാവിെൻറ സ്രവപരിശോധന റിപ്പോർട്ട് വന്നിട്ടില്ല. ഇതിനിടെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു. രണ്ടു പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.