ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഡ്രൈവർ. 

അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം പൂർണതോതിലാക്കി.

Tags:    
News Summary - covid for ettumanoor market driver- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.