സംസ്ഥാനത്ത്​ രണ്ട്​ കോവിഡ്​ മരണം കൂടി

തിരുവനന്തപുരം​: സംസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച് രണ്ട്​ പേർ കൂടി മരിച്ചു. കാസർകോട്​, പാലക്കാട്​ ജില്ലകളിലാണ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.  പടന്നക്കാട്​ സ്വദേശി നബീസ(63) ആണ് കാസർകോട്​​ മരിച്ചത്​. പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ്​ മരണം.

രണ്ട്​ ദിവസം മുമ്പാണ്​ നബീസയെ രോഗം ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇതോടെ കാസർകോട്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം നാലായി. പാലക്കാട്​ കൊല്ല​ങ്കോട്​ സ്വദേശി അഞ്​ജലി(40) ആണ്​ മരിച്ച മറ്റൊരാൾ. തിരുപ്പൂരിൽ നിന്ന്​ മൂന്നാഴ്​ച മുമ്പാണ്​ ഇവർ ​നാട്ടിലെത്തിയത്​​.

സംസ്ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ 56 പേരാണ്​ മരിച്ചത്​. നിലവിൽ 9,371 പേരാണ്​ രോഗബാധിതരായി ചികിൽസയിലുള്ളത്​. 7564 പേർ രോഗമുക്​തി നേടി. 16,995 പേർക്കാണ്​ ആകെ രോഗം ബാധിച്ചത്​. 

Tags:    
News Summary - Covid death in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.