കോവിഡ്​ പ്രതിസന്ധി: ആറിന്​ വ്യാപാരികൾ കടകൾ അടച്ചിടും

കോഴിക്കോട്​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ജൂലൈ ആറിന്​ സംസ്​ഥാനത്തെ മുഴുവൻ വ്യാപാര സ്​ഥാപനങ്ങളും അടച്ചിടുമെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സെക്ര​േട്ടറിയറ്റുൾപ്പെടെ 25,000 ​േകന്ദ്രങ്ങളിൽ ആറിന്​ രാവിലെ പത്തു​ മുതൽ വൈകീട്ട്​ അഞ്ചുവരെ ഉപവാസ സമരം നടത്താനും ഏകോപന സമിതി സംസ്​ഥാന സമിതി യോഗം തീരുമാനിച്ചു.

ടി.പി.ആർ അടിസ്​ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറി തീരുമാനിച്ചത്​ തികച്ചും അശാസ്​ത്രീയമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ നിവേദനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി​. പല വ്യാപാര സ്​ഥാപനങ്ങളും രണ്ടുമാസ​ത്തോളമായി അടഞ്ഞുകിടക്കുകയാണ്​.

സോണുകൾ നോക്കാതെ കേരളത്തിലെ മുഴുവൻ വ്യാപാരസ്​ഥാപനങ്ങളും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണം. ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ഇരുന്ന്​ ഭക്ഷണം കഴിക്കാനുള്ള സൗകര്യം നൽകണം.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്​ഡൗണിനോട്​ സഹകരിക്കും. ആമ​സോൺ, ഫ്ലിപ്​കാർട്ട്​ പോലുള്ള ഒാൺലൈൻ കുത്തക കമ്പനികൾ എല്ലാവിധ ഉൽപന്നങ്ങളും വിൽക്കുകയും ട്രിപ്​ൾ ലോക്​ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽപോലും ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുകയും ചെയ്യുന്നത് ​നിയന്ത്രിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - covid crisis: Six traders will close their shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.