ഛായാചിത്രങ്ങൾ തൊട്ടുമുത്തരുത്​; ജാഗ്രത പാലിക്കണമെന്ന്​ ആർച്ച് ബിഷപ്പ്​

ചങ്ങനാശ്ശേരി: കോവിഡ്​ -19 ബാധയുടെ പശ്​ചാത്തലത്തിൽ ദേവാലയങ്ങളിലും പൊതുസ്​ഥലത്തും കൂടുതൽ ജാഗ്രതപാലിക്കണമെന് ന്​ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്​ മാർ ജോസഫ് പെരുന്തോട്ടം. ആരോഗ്യവകുപ്പ്​ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ വൈദികർക്ക്​ നൽകിയ പ്രത്യേക അറിയിപ്പിൽ പറയുന്നു.

ദേവാലയങ്ങളിൽ കുർബാനയർപ്പണവും അത്യവശ്യമുള്ള സമ്മേളനങ്ങളും മാത്രം നടത്തുക, ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത്​ ഒഴിവാക്കുക, ഹന്നാൻ വെള്ളത്തിൽ വിരൽതൊട്ട്​ കുരിശ്​ വരക്കുന്നത്​ ഒഴിവാക്കുക, കാർമികൻ കരങ്ങൾ നന്നായി ശുദ്ധമാക്കിയ ശേഷം കുർബാന അർപ്പിക്കുക തുടങ്ങി 10 നിർദേശങ്ങളാണ്​ അറിയിപ്പിലുള്ളത്​.

Full View
Tags:    
News Summary - covid: covid-guidlines by bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.