അഞ്ചു ദിവസം കൊണ്ട് വേനലിന്‍റെ കുറവ് തീർത്ത് മഴ

തിരുവനന്തപുരം: അവസാന അഞ്ചു ദിനങ്ങളിൽ പെയ്ത അതിതീവ്രമഴ വേനൽമഴയുടെ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്ന് കണക്കുകൾ. ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു മഴക്കുറവ്. എന്നാൽ, മേയ് 23 എത്തുമ്പോഴേക്കും 18 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്.

അതായത് 277.5 മി.മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് സീസൺ അവസാനിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ ലഭിച്ചത് 327.3 മി.മീറ്റർ. ഇതിൽ 90 ശതമാനവും മേയ് 15നു ശേഷം പെയ്തിറങ്ങിയതാണ്. നിലവിൽ ഇടുക്കി, കൊല്ലം ജില്ലകളിലാണ് മഴ കുറവ്.

ഇടുക്കിയിൽ 28 ശതമാനവും കൊല്ലത്ത് എട്ട് ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ പ്രതീക്ഷിച്ചതിലും 51 ശതമാനത്തോളം അധികമഴ ലഭിച്ചിട്ടുണ്ട്.

ഉഷ്ണതംരംഗത്തിൽ ചുട്ടുപൊള്ളിയ പാലക്കാടാണ് തൊട്ടുപിന്നിൽ. 48 ശതമാനം അധികമഴ ഒരാഴ്ചക്കുള്ളിൽ പാലക്കാട്ട് ലഭിച്ചു.

Tags:    
News Summary - rain level in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.