ടി.വിക്ക് തകരാര്‍; ഉപഭോക്താവിന് 1.29 ലക്ഷം നല്‍കാൻ ഉത്തരവ്

തൃശൂര്‍: ടി.വിയുടെ തകരാറിനെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് 1,29,000 രൂപ നല്‍കാൻ തൃശൂര്‍ ഉപഭോക്തൃ കോടതി വിധി. തൃശൂര്‍ ഓട്ടുപാറ ഉദയനഗറിലെ കെ. ചന്ദ്രശേഖരന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് തൃശൂരിലെ സെന്റ് ജോര്‍ജ് ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി, വടക്കാഞ്ചേരിയിലെ എല്‍.ജി സർവിസ് സെന്റര്‍ ഉടമ, കൊച്ചിയിലെ എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി എന്നിവര്‍ക്കെതിരെയാണ് വിധി.

ചന്ദ്രശേഖരന്‍ 1,14,000 രൂപ നല്‍കിയാണ് ടി.വി വാങ്ങിയത്. എന്നാല്‍, ഉപയോഗിക്കുന്നതിനിടെ പ്രവര്‍ത്തനരഹിതമായി. പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സര്‍വിസ് സെന്ററിലേക്ക് ടി.വി കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞെങ്കിലും തകരാര്‍ പരിഹരിക്കാതെ തിരിച്ചുനല്‍കി. ഇതോടെയാണ് പരാതി നൽകിയത്.

തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവർ ഹരജിക്കാരന് ടി.വിയുടെ വിലയായ 1,14,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഹരജിക്കാരനു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Tags:    
News Summary - Court order to pay 1.29 lakhs to customer for TV complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.