കൊച്ചി: സംസ്ഥാനത്തെ സംരക്ഷണകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷക്ക് കോവിഡ ് 19െൻറ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോ ടതി.
ചിൽഡ്രൻസ് ഹോമുകളിലും ഒബ്സര്‍വേഷന്‍ സെൻററുകളിലും കഴിയുന്ന കുട്ടികളുട െ സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശപ്രകാരം സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
സമയാസമയം സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിർദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം, ജാമ്യം അനുവദിക്കാന്‍ കഴിയുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണം, കോവിഡ് സംശയമുള്ള ആെരയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് പ്രവേശിപ്പിക്കരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.