തൃശൂർ: വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് സെൻററിൽ റിമാൻഡ് പ്രതികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനും രണ്ട് ജീവനക്കാർക്കും സസ്പെൻഷൻ. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങ് തൃശൂരിൽ നേരിട്ടെത്തിയാണ് നടപടിയെടുത്തത്. ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, ജീവനക്കാരായ അരുൺ, രമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ ജയിലിൻറെ കീഴിലുള്ള സംവിധാനത്തിൻറെ പ്രവർത്തനത്തിൽ മേലധികാരി എന്ന നിലയിലും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും സൂപ്രണ്ടിൽ നിന്നും മേൽനോട്ടക്കുറവും വീഴ്ചയുമുണ്ടായെന്ന് ഡി.ജി.പി ഋഷിരാജ് സിങ്ങ് വ്യക്തമാക്കി. വാഹനമോഷ കേസിൽ പിടിയിലായി റിമാൻഡിൽ പ്രവേശിപ്പിച്ച 17കാരന് മർദ്ദനമേറ്റ സംഭവത്തിലാണ് അരുണിനും രമേഷിനുമെതിരായ നടപടി.
തിരുവനന്തപുരം സ്വദേശി ഷമീർ മർദ്ദനമേറ്റ് മരിക്കാനിടയായതിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നടപടികളുണ്ടാവുമെന്ന് ഡി.ജി.പി പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി തൃശൂരിലെത്തിയ ഡി.ജി.പി ഋഷിരാജ് സിങ് ചൊവ്വാഴ്ച രാവിലെ അമ്പിളിക്കല കോവിഡ് സെൻററിലും വിയ്യൂർ ജയിലിലും സന്ദർശിച്ചു. കോവിഡ് സെൻററിലെ പ്രതികളിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.