വാർഡിലെ രോഗിക്ക് കോവിഡ് ബാധയെന്ന് സംശയം; ആശങ്കയിൽ എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജനറൽ വാർഡിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നയാൾക്ക് കോവിഡെന്ന് സംശയം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ആശുപത്രി. ജനറൽ വാർഡിൽ താമസിച്ചിരുന്നയാളായിരുന്നതിനാൽ പ്രശ്നം സങ്കീർണമാകുമോ എന്ന ഭയത്തിലാണ് അധികൃതർ.

ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റുള്ളവരും പെടുമെന്നാണ് സൂചന. എറണാകുളം മാർക്കറ്റിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങൾ കണ്ടെയ്ൻമ​​െൻറ് സോണിലാണ്. 

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. കളമശേരി മെഡിക്കൽ കോളജ് കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി.


LATEST VIDEO

Full View
Tags:    
News Summary - covid case in eranakulam general hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.